വലയ സൂര്യ ഗ്രഹണം @ THALANGARA PADINHAR



 വലയ സൂര്യഗ്രഹണ നീരീക്ഷണവും ശാസ്ത്ര ക്ളാസും വൻ വിജയമാക്കിയ തളങ്കര പടിഞ്ഞാറിലെ എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ നന്ദി 
രാവിലെ 7.50 ന് ഞങ്ങൾ എത്തിയപ്പോൾ തന്നെ നാട്ടുകാരിൽ ചിലർ അവിടെയെത്തിയിരുന്നു തുടർന്ന് കൂടുതൽ കുട്ടികളും  ഫിറോസ് പടിഞ്ഞാർ ഫൈസൽ പടിഞ്ഞാർ ഷഹദാഫ് മാസ്റ്റർ തുടങ്ങിയവർ എത്തിച്ചേർന്നു. ബി.ആർ സി ട്രെയിനർ രോഷ്നി റിപ്പോർട്ടിങ്ങിനായി നേരത്തെ എത്തിയിരുന്നു. ഗ്രഹണത്തെക്കുറിച്ച് കുട്ടികൾക്കായി ശാസ്ത്ര വിശദീകരണം നടത്തിയ ശേഷം കുട്ടികളും മുതിർന്നവരും സംഘമായി ഗ്രഹണ നിരീക്ഷണം നടത്തി ഇടയ്ക്ക് പോലീസുകാരും ഗ്രഹണം കാണാൻ എത്തി 9.20 മുതൽ വലയസൂര്യ ഗ്രഹണ ത്തിന്റെ ചാരുത ഏവരെയും അതിശയിപ്പിച്ചു അപ്പോഴേക്കും യഹ് യച്ചയും വന്നു. ഇതോടെ ആവേശഭരിതമായ പര്യവസാനത്തിലേക്ക് നീങ്ങുകയായിരുന് അവസാന മുഹൂർത്തത്തിൽ കുമാരി സാഫിറ യഹ് യ തളങ്കരയും ഗ്രഹണം നിരീക്ഷിക്കാനെത്തി 11 മണിക്ക് സമാപന ചടങ്ങിൽ യഹ് യ തളങ്കര ഗ്രഹണത്തിന്റ വിവിധ തലങ്ങൾ വിശദീകരിച്ചു ഫിറോസ് പടിഞ്ഞാർ ഫൈസൽ പടിഞ്ഞാർ സഹദാഫ് മാസ്റ്റർ രോഷ്നി ടീച്ചർ ഫസലു റഹ്മാൻ തുടങ്ങിയവർ സംസാരിച്ചു.
യഥാർത്ഥത്തിൽ കാസർഗോഡ് സബ് ജില്ലയിൽ നൂറ്റിമുപ്പതിലേറെ വിദ്യാലയങ്ങൾ ഉണ്ടെങ്കിലും ഏതാണ്ട് അഞ്ചോ ആറോ വിദ്യാലയങ്ങൾ മാത്രമാണ് ഇത്തരം നിരീക്ഷണം നടത്തിയത് എന്നാണ് അറിയാൻ സാധിച്ചത്
ആർഭാടങ്ങളോ ആഘോഷങ്ങളോ ഇല്ലാതെ പരിപാടി ഏററവും ലളിതമായി നാം നടത്തി
നമ്മുടെ കുട്ടികൾക്ക് ഇത്തരം പരിപാടികൾ പ്രചോദനമാകട്ടെ🙏🏼🙏🏼🙏🏼








Comments